"ഞാൻ നേരത്തെ വന്നതിൽ മരുമകന് സങ്കടം, വരും കാലത്ത് ധാരാളം സങ്കടപ്പെടേണ്ടി വരും"'; രാജീവ് ചന്ദ്രശേഖർ | Rajeev Chandrasekhar

വികസിത കേരളമാണ് ലക്ഷ്യം, ഈ ട്രെയിൻ നിൽക്കില്ല. ഈ ട്രെയിനിൽ ഇടതുപക്ഷത്തിനു കയറണമെങ്കിൽ കയറാം, മരുമകനും കയറാം
Rajeev
Published on

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിൽ താൻ നേരത്തെ വന്നതിൽ രാജവംശത്തിലെ മരുമകന് സങ്കടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ‘‘ഞാൻ നേരത്തെ വന്നതിലാണ് സങ്കടം. എന്തുക്കൊണ്ട് നേരത്തെ വന്നു? പ്രവർത്തകർ നേരത്തെ വന്നതുകൊണ്ട് സംസ്ഥാന പ്രസിഡന്റായ താനും അവർക്കൊപ്പം വരണമെന്ന് വിചാരിച്ച് നേരത്തെ വന്നു. എട്ടേമുക്കാലിന് അവിടെ എത്തി. വിഐപി ലോഞ്ചിൽ എല്ലാവരും പോയപ്പോൾ എനിക്ക് വേദിയിൽ പോയി എന്റെ പ്രവർത്തകരെ കാണണമെന്ന് പറഞ്ഞാണ് വേദിയിൽ കയറിയത്.’’ – രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

രാജ്യത്തിന്റെ പ്രധാന പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോൾ പ്രവർത്തകർ 'ഭാരത് മാതാ കീ ജയ്' പറഞ്ഞു, ഒപ്പം താനും 'ഭാരത് മാതാ കീ ജയ്' പറഞ്ഞുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇതെല്ലാം കാണുമ്പോൾ കമ്യൂണിസ്റ്റ് രാജവംശത്തിന്റെ മരുമകന് സങ്കടം. ഒരു ഡോക്ടറെ പോയി കാണുന്നതാണ് ആ സങ്കടത്തിനുള്ള മരുന്നെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

"ഇതിനൊക്കെ സങ്കടപ്പെട്ടാൽ വരും കാലത്ത് ധാരാളം സങ്കടപ്പെടും. ഇവിടെ ഇനി ഉറക്കം ഉണ്ടാകില്ലെന്ന് മോദിജി പറഞ്ഞു. അത് ശരിയാണ്. ഇന്നലെ രാത്രി മുഴുവൻ സിപിഎമ്മുകാർ എന്നെ ട്രോൾ ചെയ്യുകയായിരുന്നു. വികസിത കേരളമാണ് ലക്ഷ്യം, ഈ ട്രെയിൻ നിൽക്കില്ല. ഈ ട്രെയിനിൽ ഇടതുപക്ഷത്തിനു കയറണമെങ്കിൽ കയറാം, മരുമകനും കയറാം."- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com