
തിരുവനന്തപുരം: ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സുരേഷ് ഗോപിക്ക് സിനിമയുടെ പേര് മാറ്റണമെന്ന സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടിനെ ട്രോളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
'എന്റെ പേര് ശിവൻകുട്ടി... സെൻസർ ബോർഡ് എങ്ങാനും ഈ വഴി..!!!'- എന്ന മന്ത്രിയുടെ പരിഹാസ കുറിപ്പ് സോഷ്യൽ മീഡിയ ഏറ്റെടുത്തു.സിനിമയെ കുറിച്ചുള്ള യാതൊന്നും പറയാതെ പരോക്ഷമായായിരുന്നു ശിവന്‍കുട്ടിയുടെ പരിഹാസം.
അതേ സമയം,ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു.ജാനകിയെന്നത് സീതയുടെ മറ്റൊരു പേര് ആയതിനാലാണ് കഥാപാത്രത്തിന്റെ പേരുൾപ്പെടെ സിനിമയുടെ പേര് മാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. ഇതോടെ സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെ അണിയറ പ്രവർത്തകർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്.