എന്റെ കേരളം, എന്റെ സാംസങ്; വിഷന്‍ എഐ ടിവികള്‍ക്ക് കിടിലന്‍ ഓണ ഓഫറുകളുമായി സാംസങ്
രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാംസങ് തങ്ങളുടെ എഐ കരുത്തോടുകൂടിയ വിഷന്‍ എഐ ടിവികള്‍ക്ക് ഓണ ഓഫറുകള്‍ പ്രഖ്യാപിച്ചു. ആഗസ്ത് 1 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള ഈ ഓഫര്‍ കാലയളവില്‍ വലിയ ഓഫറുകളിലും വിലക്കിഴിവിലും ഹോം എന്റര്‍ടെയിന്‍മെന്റ് അപ്‌ഗ്രേഡ് ചെയ്യുവാനുള്ള അവസരമാണ് ഇതിലൂടെ സാംസങ് വാഗ്ദാനം ചെയ്യുന്നത്. സാംസങ് വിഷന്‍ എഐയിലൂടെ ദൃശ്യങ്ങളും ,ശബ്ദവും തത്സമയം ഏകീകരിക്കുന്നതിലൂടെ ഏറ്റവും മനോഹരമായ ആസ്വാദനം ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്നു.
ഓഫര്‍ കാലയളവില്‍ സാംസങിന്റെ നിയോ ക്യുഎല്‍ഇഡി, ഒഎല്‍ഇഡി, ക്യുഎല്‍ഇഡി ക്രിസ്റ്റല്‍ 4കെ യുഎച്ച്ഡി ടിവി മോഡലുകളില്‍ നിന്നും 55 ഇഞ്ചോ അതിന് മുകളിലോ ഉള്ള മോഡലുകള്‍ വാങ്ങിക്കുമ്പോള്‍ 93,000 രൂപ വരെ വിലയുള്ള സൗണ്ട് ബാര്‍ ഉപഭോക്താവിന് ലഭിക്കാനുള്ള അവസരമുണ്ട്. അല്ലെങ്കില്‍ 2.05 ലക്ഷം രൂപ വിലയുള്ള ഒരു ടിവിയും.
ഈ ഓണം ഓഫറുകളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ടെലിവിഷനുകള്‍ക്ക് 3 വര്‍ഷ മൊത്ത വാറന്റിയും 4 മണിക്കൂര്‍ എക്‌സ്പ്രസ് ഇന്‍സ്റ്റലേഷനും ലഭ്യമാകും. 2990 രൂപയില്‍ ആരംഭിക്കുന്ന ഇഎംഐ ഓപ്ഷനുകളും സീറോ ഡൗണ്‍പെയ്ന്റും 30 മാസങ്ങള്‍ വരെയുള്ള ദീര്‍ഘകാല പ്ലാനുകളും സാംസങ് വാഗ്ദാനം ചെയ്യുന്നു. മുന്‍ നിര ബാങ്കിംഗ് പങ്കാളികള്‍ മുഖേന 20% വരെ ക്യാഷ് ബാക്കും നേടാനാകും. സാംസങ് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നും 10% അധിക ക്യാഷ് ബാക്ക് നേടുവാനും അവസരമുണ്ട്.
സമീപത്തുള്ള സാംസങിന്റെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നും സാംസങ്. കോം മുഖേനയും ഉപഭോക്താക്കള്‍ക്ക് ഈ ഓഫറുകള്‍ സ്വന്തമാക്കാം.