തന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ഇപ്പോൾ ഇന്ത്യയിൽ ലഭ്യമല്ലെന്നും സര്‍ക്കാര്‍ മുൻകയ്യെടുത്ത് പൂട്ടിച്ചെന്നാണ് ഫേസ്ബുക്ക് പറയുന്നതെന്നും എഴുത്തുകാരൻ ബാബുരാജ് ഭഗവതി. ബാബുരാജ് ഭഗവതി ന്യൂ (Baburaj Bhagavathy New) എന്ന പുതിയ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ബാബുരാജ് ഭഗവതി എന്ന പേരില് എഴുതിയിരുന്ന എന്‍റെ പുതിയ പ്രൊഫൈലാണ് ബാബുരാജ് ഭഗവതി ന്യൂ. 'ബാബുരാജ് ഭഗവതി' എന്ന പ്രൊഫൈൽ ഇപ്പോൾ ഇന്ത്യയിൽ ലഭ്യമല്ല. സര്‍ക്കാര്‍ മുൻ കയ്യെടുത്ത് പൂട്ടിച്ചുവെന്നാണ് ഫേസ്ബുക്ക് പറയുന്നത്. വ്യക്തതയില്ല.
പൊലീസ് നിര്‍ദേശപ്രകാരം അക്സസ് നിഷേധിക്കുകയാണെന്നാണ് മെറ്റ അറിയിച്ചതെന്ന് ബാബുരാജ് പറഞ്ഞു. ഇന്ത്യക്ക് പുറത്ത് എന്‍റെ അക്കൗണ്ട് ലഭ്യമാണ്. മാവോയിസ്റ്റുമായി ബന്ധപ്പെട്ട പോസ്റ്റ് കാരണമെന്നാണ് സൂചനയെന്നും അദ്ദേഹം പറയുന്നു. വ്യക്തിപരമായ പോസ്റ്റുകളൊന്നും ഫേസ്ബുക്കിൽ ഇടാറില്ല. ജനറലായ കാര്യങ്ങളിലാണ് ഇടപെടാറുള്ളത്. ബാബുരാജ് കുറിച്ചു.