
പാലക്കാട്: സിപിഐഎം ഏരിയാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് സിപിഐഎം നേതാവ് പി കെ ശശിക്ക് മുന്നറിയിപ്പുമായി പി എം ആര്‍ഷോ.ബിലാല് ബിലാൽ ആയത് മേരി ടീച്ചർ ചോറു കൊടുത്തിട്ടെന്ന് പരിഹാസം. ആ ചോറ് തിന്ന് സായിപ്പ് ടോണി ആയി വന്നാൽ മുട്ടിന്റെ ചിരട്ട കാണില്ല. ടീച്ചർക്ക് ഇവിടെ വേറെയുമുണ്ട് മക്കൾ എന്നും പി എം ആർ ഷോ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് നഗരസഭയ്ക്ക് കീഴിലുള്ള ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ കൊച്ചി പഴയ കൊച്ചിയല്ലെങ്കിലും ബിലാല്‍ പഴയ ബിലാല്‍ തന്നെയാണെന്നും ശശി പറഞ്ഞിരുന്നു. ഇത് ഉയര്‍ത്തിക്കാട്ടിയാണ് ആര്‍ഷോയുടെ പരിഹാസ രൂപേണയുള്ള മുന്നറിയിപ്പ്.
ഏരിയ കമ്മറ്റി ഓഫീസ് ഒരോ സിപിഐഎം പ്രവര്‍ത്തകന്റെയും വൈകാരികതയാണ്.ഏതെങ്കിലും തമ്പുരാന്റെ വാക്ക് കേട്ട് മണ്ണാര്‍ക്കാട് അങ്ങാടിയില്‍ ഇറങ്ങിയാല്‍ രണ്ട് കാല് കുത്തി നടക്കില്ല എന്ന് അഷറഫിനെ ഓര്‍മിപ്പിക്കുന്നു. കോലിട്ട് കുത്തുന്നത് തുടങ്ങിയിട്ട് കുറെ കാലമായി. അപ്പോഴല്ലാം സംയമനം പാലിച്ചു.
ഇറങ്ങിയങ്ങ് അടിക്കാന്‍ മണ്ണാര്‍ക്കാട്ടെ സിപിഐഎം തീരുമാനിച്ചാല്‍ മണ്ണാര്‍ക്കാട് അങ്ങാടിയിലൂടെ നടക്കാന്‍ കഴിയില്ല. അഷറഫ് ഇന്നും ഇന്നലെയും നാളെയും സിപിഐഎം അല്ല. അവന്‍ ഏതോ ഫാന്‍സ് അസോസിയേഷനാണ്. ഫാന്‍സ് അസോസിയേഷനുകാരെ മര്യാദക്ക് നിര്‍ത്താന്‍ സിപിഐഎമ്മിന് അറിയാമെന്നും ആര്‍ഷോ കൂട്ടിച്ചേര്‍ത്തു.