ബസ്സുകളുടെ മത്സരയോട്ടത്തിൽ നടപടിയുമായി എം വി ഡി

ബസ്സുകളുടെ മത്സരയോട്ടത്തിൽ നടപടിയുമായി എം വി ഡി
Published on

കോട്ടയം: ബസ്സുകളുടെ മത്സരയോട്ടത്തിൽ കടുത്ത നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ്. കോട്ടയം പൊൻകുന്നം പതിനെട്ടാം മൈലിൽ അപകടകരമായി വാഹനം ഓടിച്ച ബസ് ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി പൊൻകുന്നം യൂണിറ്റിലെ ഡ്രൈവർ എ.ജെ രാജേഷ്, സ്വകാര്യ ബസ് ഡ്രൈവർ സിബി സി.ആർ എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.

കോട്ടയം എൻഫോഴ്സ്മെൻ്റ് ആർടിഒ ആണ് നടപടി സ്വീകരിച്ചത്. അപകട ബോധവത്കരണ പരിശീലനവും ആശുപത്രി സേവനവും ശിക്ഷാ നടപടിയുടെ ഭാഗമായി ഇവർ ചെയ്യണം.

Related Stories

No stories found.
Times Kerala
timeskerala.com