പാലക്കാട് : പൊൽപുള്ളിയിൽ കാർ പൊട്ടിത്തെറിച്ച് 2 കുട്ടികൾക്ക് ജീവൻ നഷ്‌ടമായ സംഭവത്തിൽ പ്രതികരണവുമായി മോട്ടോർ വാഹന വകുപ്പ്. പെട്രോൾ ടാങ്കിലേക്ക് തീ പടർന്നതാകാം അപകടത്തിന് കാരണമായത് എന്നാണ് ഇവർ പറയുന്നത്. (MVD on Polpully car explosion)
പെട്രോൾ ട്യൂബ് ചോർന്ന് സ്റ്റാർട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം വീണിരിക്കാൻ സാധ്യതയുണ്ടെന്നും, പിന്നാലെ വാഹനം സ്റ്റാർട്ട് ചെയ്തപ്പോൾ സ്പാർക്ക് ഉണ്ടായി തീ പെട്രോൾ ടാങ്കിലേക്ക് പടർന്നതാകാമെന്നുമാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ജീവൻ നഷ്‌ടമായ 2 കുട്ടികളുടെയും പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.