കൊച്ചി : അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മദ്യപിച്ച് വാഹന പരിശോധന നടത്തിയ സംഭവത്തിൽ നടപടി. ബിനു എൻ എസിനെ സസ്‌പെൻഡ് ചെയ്തുവെന്നാണ് ഗതാഗത കമ്മീഷണർ അറിയിച്ചത്.(MVD officer suspended)
വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടു. ഇന്നലെ എറണാകുളം കാക്കനാടാണ് മീൻ വിൽപ്പന നടത്തുന്ന വാഹനം ഇയാൾ തടഞ്ഞു വച്ചത്. മദ്യപിച്ച് വാഹനമോടിച്ചതിന് പോലീസ് ഇയാൾക്കെതിരെ കേസും എടുത്തിരുന്നു.