ഗതാഗത മന്ത്രിയുടെ നിർദേശം അക്ഷരംപ്രതി നടപ്പാക്കി MVD : റോഡ് റോളർ ഉപയോഗിച്ച് എയര്‍ ഹോണുകള്‍ തകർത്തു, കൊച്ചിയിൽ പരിശോധന | MVD

കൊച്ചിയിലെ മറ്റു ഭാഗങ്ങളിലും പരിശോധന തുടരുകയാണ്.
ഗതാഗത മന്ത്രിയുടെ നിർദേശം അക്ഷരംപ്രതി നടപ്പാക്കി MVD : റോഡ് റോളർ ഉപയോഗിച്ച് എയര്‍ ഹോണുകള്‍ തകർത്തു, കൊച്ചിയിൽ പരിശോധന | MVD
Published on

കൊച്ചി: ഗതാഗത നിയമം ലംഘിച്ച് വാഹനങ്ങളിൽ എയർ ഹോണുകൾ ഘടിപ്പിച്ചവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് (എം.വി.ഡി.) കൊച്ചിയിൽ വ്യാപക പരിശോധന നടത്തി. പരിശോധനയിൽ പിടിച്ചെടുത്ത എയർ ഹോണുകൾ ഉദ്യോഗസ്ഥർ റോഡ് റോളർ ഉപയോഗിച്ച് തകർത്തു.(MVD destroyed Air horns using road roller)

ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ കർശന നിർദേശത്തെ തുടർന്നാണ് എം.വി.ഡി. നടപടി ശക്തമാക്കിയത്. പിടിച്ചെടുക്കുന്ന എയർ ഹോണുകൾ റോഡ് റോളർ ഉപയോഗിച്ച് തകർക്കണമെന്നും മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കണമെന്നുമായിരുന്നു മന്ത്രിയുടെ നിർദേശം.

കൊച്ചിയിൽ രാവിലെ മുതൽ തുടങ്ങിയ പരിശോധനയിൽ നിരവധി അന്തർ സംസ്ഥാന ബസുകളിൽ നിന്നടക്കം എയർ ഹോണുകൾ പിടിച്ചെടുത്തു. നിയമ ലംഘനം നടത്തിയ അന്തർ സംസ്ഥാന വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു.

മന്ത്രിയുടെ ഉത്തരവ് പ്രകാരമാണ് പിടിച്ചെടുത്ത എയർ ഹോണുകൾ റോഡ് റോളർ ഉപയോഗിച്ച് നശിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കൊച്ചിയിലെ മറ്റു ഭാഗങ്ങളിലും പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും എയർ ഹോണുകൾക്കെതിരെ വ്യാപക പരിശോധന നടക്കുകയും നിരവധി ഹോണുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com