
തിരുവനന്തപുരം: നിർണ്ണായക മാറ്റവുമായി മോട്ടോർ വാഹന വകുപ്പ് രംഗത്തെത്തി. കേരളത്തിൽ മേൽവിലാസമുള്ള ഒരാൾക്ക് സംസ്ഥാനത്തെ ഏത് ആർ ടി ഓഫീസിലും വാഹനം രജിസ്റ്റർ ചെയ്യാവുന്നതാണ്.(MVD allows vehicle registration at any RTO office)
മാറ്റിയിരിക്കുന്നത് വാഹന ഉടമയുടെ ആർ ടി ഒ ഓഫീസ് പരിധിയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയാണ്. മോട്ടോർ വാഹന വകുപ്പ് ഈ മാറ്റം വരുത്തിയിരിക്കുന്നത് സ്ഥിരമായ മേല്‍വിലാസം എന്ന ചട്ടത്തിനാണ്.
പുതിയ ഉത്തരവ് പ്രകാരം സോഫ്റ്റ്‌വെയറിലും മാറ്റം വരുത്തും. ഗതാഗത കമ്മീഷണറുടെ നിർദേശം ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ്.