‘ബ്ലോക്കിലാകരുത് ഓണം’: റോഡ് സുരക്ഷാ മാർ​ഗനിർദേശങ്ങളുമായി എം വി ഡിയെത്തി | MVD about Road blocks during the Onam season

ഓണക്കാലത്ത് വാഹനവുമായി ന​ഗരത്തിലേക്കിറങ്ങുമ്പോൾ നിര്‍ബന്ധമായും പാലിക്കേണ്ട നിര്‍ദേശങ്ങളുമായി എത്തിയിരിക്കുകയാണ് എം വി ഡി
‘ബ്ലോക്കിലാകരുത് ഓണം’: റോഡ് സുരക്ഷാ മാർ​ഗനിർദേശങ്ങളുമായി എം വി ഡിയെത്തി | MVD about Road blocks during the Onam season
Published on

തിരുവനന്തപുരം: ഓണാഘോഷ തിമിർപ്പിലാണ് നാട്. ഇതിനിടയിൽ വാഹനവുമായി ന​ഗരത്തിലേക്കിറങ്ങുമ്പോൾ നിര്‍ബന്ധമായും പാലിക്കേണ്ട നിര്‍ദേശങ്ങളുമായി എത്തിയിരിക്കുകയാണ് എം വി ഡി. മോട്ടോർ വാഹന വകുപ്പ് നൽകിയിരിക്കുന്നത് ആഘോഷങ്ങള്‍ക്കിടയില്‍ റോഡ് സൗകര്യം വെച്ച് എങ്ങനെ ബ്ലോക്ക് കുറയ്ക്കാമെന്ന നിര്‍ദേശങ്ങളാണ്. ഫേസ്ബുക്ക് പേജിലൂടെയാണ് നിര്‍ദേശങ്ങള്‍ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്.(MVD about Road blocks during the Onam season)

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

ഓണക്കാലത്ത് റോഡ് ബ്ലോക്ക് കൂടി വരികയാണല്ലോ, നിലവിലെ റോഡ് സൗകര്യം വെച്ചു എങ്ങനെ ബ്ലോക്ക് കുറക്കാം.

1 ബ്ലോക്കിൽ നിർബന്ധമായും ക്യൂ പാലിക്കുക.

2 ബ്ലോക്കിൽ കിടക്കുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾക്കും സൈഡ് റോഡിൽ നിന്നും റോഡ് മുറിച്ചു കടക്കാൻ ആരെങ്കിലും ഉണ്ടെങ്കിലും അവർക്ക് വഴി നൽകുക. ഞാൻ ബ്ലോക്കിൽ അല്ലേ എല്ലാവരും കിടക്കട്ടെ എന്ന സങ്കുചിത ചിന്ത ഒഴിവാക്കുക.

3 ബ്ലോക്കിൽ നിന്നും ഒരു വണ്ടിയെങ്കിലും ഒഴിവായാൽ തനിക്ക് കുറച്ചു മുൻപേ പോകാൻ സാധിക്കും എന്ന യാഥാർഥ്യം മനസിലാക്കുക.

4 പരമാവധി പബ്ലിക് ട്രാൻസ്‌പോർട് സംവിധാനം ഉപയോഗപ്പെടുത്തുക.

5 പീക്ക് ടൈമിൽ ഷോപ്പിംഗ് പോലുള്ള കാര്യങ്ങൾക്കുള്ള യാത്ര മാറ്റി offpeak ടൈം തിരഞ്ഞെടുക്കുക.

6 റോഡിൽ അനാവശ്യ പാർക്കിംഗ് ഒഴിവാക്കുക.

7 കടയുടെ മുന്നിൽ പാർക്കിങ് സ്പേസ് ലഭ്യമല്ലെങ്കിൽ മുന്നോട്ട് പോയി റോഡിൽ നിന്നും ഇറക്കി പാർക്ക് ചെയ്തിട്ട് തിരികെ നടന്നു വരിക. റോഡിൽ നിർബന്ധം ആയും പാർക്കിംഗ് പാടില്ല.

Related Stories

No stories found.
Times Kerala
timeskerala.com