വയനാട് : മുൻ ഡി സി സി ട്രഷറർ എൻ എം വിജയൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ സി പി എം തയ്യാറാണെന്ന് പറഞ്ഞ് എം വി ജയരാജൻ. കുടുംബം ആവശ്യപ്പെട്ടാൽ അക്കാര്യം പരിഗണിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.(MV Jayarajan visits NM Vijayan's family at hospital)
വിജയൻ്റെ കുടുംബവുമായി സി പി എം നേതാക്കൾ ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജീവനൊടുക്കാൻ ശ്രമിച്ച പത്മജയെ അദ്ദേഹം ആശുപത്രിയിലെത്തി സന്ദർശിച്ചു. ഗ്രൂപ്പ് തർക്കം കോൺഗ്രസുകാരുടെ ജീവനെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.