കണ്ണൂർ : സി പി എമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ പ്രതികരിച്ച് എം വി ജയരാജൻ. ഇത് പാർട്ടി വിഷയമല്ലെന്നും രണ്ടു വ്യക്തികൾ തമ്മിലുള്ള പ്രശ്നമാണെന്നും ആണ് അദ്ദേഹം പറഞ്ഞത്. (MV Jayarajan on letter leak controversy in CPM)
ഷെർഷാദ് രാജേഷ് കൃഷ്ണയ്‌ക്കെതിരെയും, ഷെർഷാദിൻ്റെ മുൻ ഭാര്യ അയാൾക്കെതിരെയും പരാതി നൽകിയെന്നും, ഷെർഷാദ് ആദ്യം അവർക്ക് ജീവനാംശം കൊടുക്കട്ടെയെന്നും അദ്ദേഹം പരിഹസിച്ചു.
കേരളത്തിലെ മാധ്യമങ്ങൾ ഇരുട്ടിൽ പൂച്ചയെ തപ്പുകയാണെന്നും എം വി ജയരാജൻ പറഞ്ഞു.