തിരുവനന്തപുരം : കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ കണ്ട് എംവി ജയരാജൻ. ലോട്ടറിക്ക് മേൽ ചുമത്തിയ 40 ശതമാനം നികുതിയെന്ന തീരുമാനത്തെ അദ്ദേഹം എതിർത്തു. (MV Jayarajan meets Nirmala Sitharaman )
ഈ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് പ്രതിനിധി സംഘം കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. ലോട്ടറി ആഢംബര വസ്തുവല്ല, 40 ശതമാനം നികുതി പാടില്ല എന്ന് മന്ത്രിയോട് പറഞ്ഞുവെന്നും, വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് അവർ ഉറപ്പ് നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, തീരുമാനവുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കമെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.