തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ കോണ്‍ഗ്രസ് ഒത്തുകളിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേരള രാഷ്ട്രീയ ചരിത്രത്തിൽ കേട്ട് കേൾവിയില്ലാത്ത പരാതി പരമ്പരകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്നത്.
പരാതി തേച്ചുമായ്ച്ചുകളയാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനോ എംഎല്‍എ സ്ഥാനം ഒഴിവാക്കാനോ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല.അദ്ദേഹം നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മനസ്സാക്ഷിയുള്ള ഒരാള്‍ക്കുപോലും അംഗീകരിക്കാന്‍ കഴിയില്ല. പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാമെന്ന് ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
കോൺഗ്രസ് എന്ത് നടപടി എടുത്തു എന്നുള്ളത് പരിശോധിക്കണം. മനസാക്ഷി ഉള്ള കേരള ജനതയും ആത്മാർത്ഥയുള്ള കോൺഗ്രസുകാരും പ്രതികരിച്ചതുകൊണ്ട് മാത്രമാണ് അധ്യക്ഷൻ സ്ഥാനം രാജിവച്ചത്. അധ്യക്ഷൻ സ്ഥാനം രാജി വച്ച് തലയൂരാനാണ് ശ്രമിച്ചത്. പാർട്ടിയിൽ നിന്ന് പുറത്താക്കാനോ എം എൽ എ സ്ഥാനം ഒഴിവാക്കാനോ കോൺഗ്രസ് ഇടപെട്ടില്ല.
കോൺഗ്രസിൻ്റേത് ഒത്തുകളിയാണ്.കോൺഗ്രസിൻ്റെ പ്രമുഖ നേതാക്കൾ രാഹുലിനെ വെള്ള പൂശാൻ ശ്രമിക്കുന്നു. അതുവഴി കോൺഗ്രസിനെ രക്ഷിക്കാനാണ് ശ്രമെങ്കിൽ കേരളത്തിലെ ജനം അത് അംഗീകരിക്കില്ലെന്നും ഗോവിന്ദന്‍ വിശദീകരിച്ചു.