കൊല്ലം : സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കരുനാഗപ്പള്ളിയിലെ വിഭാഗീയതയ്ക്ക് പ്രശ്നപരിഹാരം കാണാൻ നേരിട്ട് എത്തുമെന്ന് വിവരം. ഇവിടുത്തെ എല്ലാ പാർട്ടി കമ്മിറ്റികളും വിഭാഗീയത മൂലം പിരിച്ചുവിട്ടത് 10 മാസം മുൻപാണ്. (MV Govindan to end Karunagappally sectarianism)
ഒരുപാട് തവണ നേതൃത്വം പ്രശ്ന പരിഹാരത്തിനായി ശ്രമിച്ചിരുന്നു. എന്നാൽ ശ്രമങ്ങൾ വിഫലമായി.
ഇപ്പോഴത്തെ നീക്കം തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടി കമ്മറ്റികൾ പുനസംഘടിപ്പിക്കണമെന്ന നിർദേശമനുസരിച്ചാണ്. 10 ലോക്കൽ കമ്മിറ്റികളും പിരിച്ചുവിട്ടിരുന്നു. അണികൾക്കിടയിൽ അമർഷം ശക്തമാണ്.