'കെ കരുണാകരൻ ഭരിക്കുന്ന സമയത്ത് ഗുരുവായൂരിൽ നഷ്ടപ്പെട്ട തിരുവാഭരണം എവിടെ?': MV ഗോവിന്ദൻ | Sabarimala

രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിൻ്റെ ഐശ്വര്യമാണെന്നും അദ്ദേഹം പരിഹസിച്ചു
MV Govindan says Sabarimala gold theft case accused will be punished
Updated on

കണ്ണൂർ: വരാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളും സർക്കാരിൻ്റെ വിലയിരുത്തലാണെന്നും അങ്ങനെ വിലയിരുത്തുന്നതിൽ തെറ്റില്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.(MV Govindan says Sabarimala gold theft case accused will be punished )

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടി കർശന നിലപാട് സ്വീകരിക്കുമെന്ന് എം.വി. ഗോവിന്ദൻ വ്യക്തമാക്കി. "ഒരു തരി സ്വർണ്ണം പോലും അയ്യപ്പൻ്റേത് നഷ്ടപ്പെടാൻ പാടില്ല. ഉത്തരവാദികൾ ആരാണെങ്കിലും നിയമത്തിനു മുന്നിൽ കൊണ്ടുവരണം." കെ. കരുണാകരൻ ഭരിക്കുന്ന സമയത്ത് ഗുരുവായൂരിൽ തിരുവാഭരണം നഷ്ടപ്പെട്ടത് ചൂണ്ടിക്കാട്ടിയ അദ്ദേഹം, "ആ തിരുവാഭരണം എവിടെ? പ്രതി ജയിലിൽ തന്നെ ആണല്ലോ, ഇതുവരെ ഒരു തരി തിരിച്ചുകിട്ടിയില്ല" എന്നും ചോദിച്ചു.

സ്വർണ്ണക്കൊള്ളയിൽ പാർട്ടി നടപടിയുണ്ടാകും. ഒരാളെയും പാർട്ടി സംരക്ഷിക്കില്ല, പകുതി വെന്ത നിലപാട് സ്വീകരിക്കില്ല. മുഖം രക്ഷിക്കാൻ നടപടി എടുക്കേണ്ട കാര്യം സി.പി.എമ്മിന് ഇല്ല. കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വീകരിച്ച നടപടികളെ ഗോവിന്ദൻ പരിഹസിച്ചു.

"രാഹുലിനെതിരെ നിരവധി പരാതികൾ വന്നു. കോൺഗ്രസ് തന്നെ രാഹുലിനെ വിമർശിച്ചു. സ്വർണ്ണക്കൊള്ളയിൽ ഉള്ളത് സമാന സാഹചര്യം അല്ല. രാഹുലിനെ കിട്ടിയാലല്ലേ പിടിക്കാൻ പറ്റൂ. രാഹുലിനെ കോൺഗ്രസ് പിന്തുണയോടെ ഒളിപ്പിച്ചാലും പിടിക്കും. ശുഭപ്രതീക്ഷയോടെ ഇരിക്കൂ." രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിൻ്റെ ഐശ്വര്യമാണെന്നും അദ്ദേഹം പരിഹസിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com