വീണാ ജോർജ് ഡൽഹിയിൽ പോയത് ജെ പി നഡ്ഡയെ കാണാനല്ലെന്ന് എം വി ഗോവിന്ദൻ

ക്യൂബൻ പ്രതിനിധികളെ കാണാനുള്ള കേരള ഡെലിഗേഷൻ്റെ ഭാഗമായാണ് മന്ത്രി ഡൽഹിക്ക് തിരിച്ചത്.
mv Govindan
Published on

തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോർജ് ഡൽഹിയിൽ പോയത് ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്താനല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

ക്യൂബൻ പ്രതിനിധികളെ കാണാനുള്ള കേരള ഡെലിഗേഷൻ്റെ ഭാഗമായാണ് മന്ത്രി ഡൽഹിയിലേക്ക് പോയത്. അതിൻ്റെ കൂടെ കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചു.

ഡൽഹിയിൽ പോകുമ്പോൾ കാണാൻ ശ്രമിക്കും എന്ന് പറയുന്നതിൽ എന്താണ് തെറ്റ്. കൂടിക്കാഴ്ചയ്ക്ക് തയ്യാറാകാത്ത കേന്ദ്രമന്ത്രിയെ കുറിച്ച് ആർക്കും ഒരു വിമർശനവും ഇല്ല. പകരം ഡൽഹിയിലേക്ക് പോയ മന്ത്രിക്ക് കുറ്റം.

ഇത്തരം വാർത്തകൾ കൊടുത്ത് മാധ്യമങ്ങൾ നിലവാരം കളയരുത്. നെഗറ്റീവ് അല്ലാതെ പോസിറ്റീവ് വാർത്തകൾ കൊടുക്കാൻ ആരും ശ്രമിക്കില്ല. പാർലമെൻറ്റ് സമ്മേളനം നേരത്തെ കഴിഞ്ഞിട്ടും കേന്ദ്രമന്ത്രി ആരോഗ്യമന്ത്രിയെ കാണാൻ കൂട്ടാക്കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Related Stories

No stories found.
Times Kerala
timeskerala.com