SC : '9 നില കെട്ടിടം പണിയാൻ ചിലവഴിച്ചത് 30 കോടി, AKG സെൻ്ററിനായി ഭൂമി വാങ്ങിയത് നിയമ പ്രകാരം': സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് MV ഗോവിന്ദൻ

വാങ്ങുമ്പോൾ ഭൂമി സംബന്ധിച്ച കേസുകൾ ഇല്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
SC : '9 നില കെട്ടിടം പണിയാൻ ചിലവഴിച്ചത് 30 കോടി, AKG സെൻ്ററിനായി ഭൂമി വാങ്ങിയത് നിയമ പ്രകാരം': സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് MV ഗോവിന്ദൻ
Published on

തിരുവനന്തപുരം : സി പി എം സംസ്ഥാന സെക്രറ്ററി എം വി ഗോവിന്ദൻ എ കെ ജി സെൻ്റർ ഭൂമിക്കേസിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. നിയമപ്രകാരമാണ് 2021ൽ 32 സെൻ്റ് ഭൂമി വാങ്ങിയതെന്നും, 30 കോടി ചിലവഴിച്ചാണ് 9 നിലക്കെട്ടിടം പണിതതെന്നും അദ്ദേഹം പറയുന്നു. (MV Govindan on SC regarding AKG center)

വാങ്ങുമ്പോൾ ഭൂമി സംബന്ധിച്ച കേസുകൾ ഇല്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിന് ആധാരം പുതിയ എ കെ ജി സെന്‍ററിന്‍റെ ഭൂമിയുമായി ബന്ധപ്പെട്ട തർക്കമാണ്. വി.എസ്.സി ശാസ്ത്രജ്‍ഞ ഇന്ദു ഗോപൻ ആണ് ഭൂമിയുടെ ഉടമ താൻ ആണെന്ന് കാട്ടി സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

ഇതിന് പിന്നാലെ കോടതി സി പി എമ്മിന് നോട്ടീസ് നൽകി. ശാസ്ത്രജ്ഞയുടെ വാദം എകെജി സെന്‍റർ‍ നിൽക്കുന്ന 34 സെൻ്റ് ഭൂമി 1998ൽ താനും 2000 ൽ തന്‍റെ മുത്തച്ഛൻ ജനാർദ്ദനൻ പിള്ളയും ചേർന്ന് രണ്ട് രേഖകളിലായി വാങ്ങിയതാണെന്നാണ്.

Related Stories

No stories found.
Times Kerala
timeskerala.com