കോഴിക്കോട് : സി പി എം എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കാര്യത്തിൽ അദ്ദേഹം നടത്തിയത് മനുഷ്യത്വപരമായ ഇടപെടൽ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. (MV Govindan on Nimisha Priya's case)
ഇരുവരും 15 മിനിറ്റോളം സംസാരിച്ചു. മോചനത്തിന് വേണ്ടിയുള്ള ഇടപെടൽ തുടരുമെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.