തിരുവനന്തപുരം : നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവച്ച സംഭവത്തിൽ പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി. വിഷയത്തിൽ സർക്കാർ മനുഷ്യത്വപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നാണ് അദ്ദേഹം പറഞ്ഞത്. (MV Govindan on Nimisha Priya's case)
ഇക്കാര്യം കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും, ആവശ്യമായ ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങളോടാണ് എം വി ഗോവിന്ദൻ്റെ പ്രതികരണം.