തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവി നിയമനം സംബന്ധിച്ച് അനാവശ്യ വിവാദമാണ് ഉണ്ടാക്കുന്നതെന്ന് പറഞ്ഞ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.(MV Govindan on new DGP appointment )
കൂത്തുപറമ്പിൽ വെടിവച്ച് കൊന്നത് യു ഡി എഫ് ആണെന്നും, അവരാണിപ്പോൾ രക്തസാക്ഷികളുടെ വക്താക്കൾ ചമയുന്നതെന്നും അദ്ദേഹം വിമർശിച്ചു. റവാഡക്ക് വെടിവയ്പ്പിൽ പങ്കില്ലെന്നും, അക്കാര്യം കോടതിയും കമ്മീഷനും വ്യക്തമാക്കിയിട്ടുണ്ടെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.