തിരുവനന്തപുരം : സി പി എമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ നിയമപരമായി നടപടി സ്വീകരിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അദ്ദേഹം ചെന്നൈ വ്യവസായി ഷെർഷാദ് മുഹമ്മദിന് വക്കീൽ നോട്ടീസ് അയച്ചു. (MV Govindan on letter leak controversy in CPM)
മൂന്ന് ദിവസത്തിനുള്ളിൽ ആരോപണങ്ങൾ പിൻവലിക്കണമെന്നാണ് ഇതിലെ ആവശ്യം.
ഉന്നയിച്ച അതേ മീഡിയ വഴി ആരോപണം തിരുത്തി നൽകണമെന്നും സമൂഹ മാധ്യമങ്ങളിലെ അപകീർത്തിപരമായ ആക്ഷേപങ്ങളെല്ലാം ഉടൻ നീക്കം ചെയ്യണമെന്നും വക്കീൽ നോട്ടീസിലുണ്ട്.