Nuns : 'ആട്ടിൻ തോലണിഞ്ഞ ചെന്നായയാണ് BJP, കേരളത്തിൽ കേക്കും ഉത്തരേന്ത്യയിൽ കൈവിലങ്ങും മർദ്ദനവും': MV ഗോവിന്ദൻ

കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യയും കന്യാസ്ത്രീകളുടെ മോചനത്തിനായി ഒന്നും ചെയ്യുന്നില്ല എന്നും ലേഖനത്തിൽ പറയുന്നു. ക്രൈസ്തവരെ അടുപ്പിക്കുന്നതിനായി ജോർജ് കുര്യന് ലഭിച്ച കേന്ദ്ര പദവി കൊണ്ട് ക്രൈസ്തവ സമുദായത്തിന് ഒരു ഉപയോഗവും ഇല്ലെന്ന് അദ്ദേഹം വിമർശിച്ചു.
MV Govindan on Kerala Nuns arrest
Published on

തിരുവനന്തപുരം : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയും ജാമ്യം നിഷേധിക്കുകയും ചെയ്‌ത സംഭവത്തിൽ ബി ജെ പിയെ രൂക്ഷമായി വിമർശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. (MV Govindan on Kerala Nuns arrest)

കേരളത്തിൽ കേക്കും ഉത്തരേന്ത്യയിൽ കൈവിലങ്ങും മർദ്ദനവുമാണ് ബി ജെ പിയുടെ നയമെന്നാണ് അദ്ദേഹം പറഞ്ഞത്. അവർ ആട്ടിൻ തോലണിഞ്ഞ ചെന്നായയാണ് എന്ന് ഇനിയെങ്കിലും ബന്ധപ്പെട്ടവർ മനസിലാക്കണമെന്ന് എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യയും കന്യാസ്ത്രീകളുടെ മോചനത്തിനായി ഒന്നും ചെയ്യുന്നില്ല എന്നും ലേഖനത്തിൽ പറയുന്നു. ക്രൈസ്തവരെ അടുപ്പിക്കുന്നതിനായി ജോർജ് കുര്യന് ലഭിച്ച കേന്ദ്ര പദവി കൊണ്ട് ക്രൈസ്തവ സമുദായത്തിന് ഒരു ഉപയോഗവും ഇല്ലെന്ന് അദ്ദേഹം വിമർശിച്ചു. ഏത് നിയമത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നതെന്നും എം വി ഗോവിന്ദൻ ചോദിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com