താഴെത്തട്ടുമുതൽ പ്രവർത്തിച്ച് സംസ്ഥാന നേതൃനിരയിലേക്ക് ഉയർന്ന വന്ന നേതാവ് ;പി പി തങ്കച്ചനെ അനുസ്മരിച്ച് എം വി ഗോവിന്ദൻ |m v govindan
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖങ്ങളിൽ ഒന്നായിരുന്നു അന്തരിച്ച കോൺഗ്രസ് നേതാവ് പി പി തങ്കച്ചനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പെരുമ്പാവൂർ നഗരസഭാംഗമായി പൊതുപ്രവർത്തനമാരംഭിച്ച അദ്ദേഹം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു.കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം യുഡിഎഫ് രാഷ്ട്രീയത്തിന്റെ മുഖമായിരുന്നു.
താഴെത്തട്ടുമുതൽ പ്രവർത്തിച്ച് സംസ്ഥാന നേതൃനിരയിലേക്ക് ഉയർന്ന പി പി തങ്കച്ചൻ ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്‌തിരുന്നു.ഞങ്ങളുടെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുകയും ചെയ്തു. ജനകീയ വിഷയങ്ങൾ നിയമസഭയിൽ ഉയർത്തിക്കൊണ്ട് വരാനും പരിഹാരം കാണാനും അദ്ദേഹം ജാഗ്രത പുലർത്തിയിരുന്നു.
പി പി തങ്കച്ചന്റെ വിയോഗത്തിൽ ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെയും അദ്ദേഹത്തിൻ്റെ സഹപ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.