തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. രാഹുൽ രാജിവെയ്ക്കണം എന്ന ആവശ്യത്തിലേക്ക് കേരളം ഒന്നാകെ എത്തിയിരിക്കുന്നു. പെരുമഴ പോലെയാണ് ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുന്നത്.
ഇന്നല്ലെങ്കിൽ നാളെ രാഹുൽ രാജിവെക്കേണ്ടി വരും. രാഹുലിനെ സംരക്ഷിക്കുന്ന വിഡി സതീശനും ഷാഫി പറമ്പിലിനുമെതിരെയും അന്വേഷണം വേണം. ഇതില്‍ ത്രിമൂര്‍ത്തികളാണ് ഉള്ളതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ഉയര്‍ന്ന് വന്നത് ആരോപണം അല്ല. എല്ലാത്തിനും വ്യക്തമായ തെളിവുകളുണ്ട്. ഇനിയും പരാതി വരുമെന്നാണ് കേള്‍ക്കുന്നത്. ചരിത്രത്തില്‍ ഇന്നേവരെ ഇങ്ങനെ ഒരു പീഡനകഥ വന്നിട്ടില്ല. ശരിയായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേർത്തു.
രാഹുലിനെതിരെ നിരവധി യുവതികൾ വെളിപ്പെടുത്തലുമായി എത്തിയ സാഹചര്യത്തിൽ ആയിരുന്നു യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചത്. ഇതോടെ എംഎൽഎ സ്ഥാനവും രാജി വെക്കണമെന്ന ആവശ്യവും പ്രതിഷേധങ്ങളും ഉയർന്നിരുന്നു. അതേസമയം തന്നെ ഗർഭച്ഛിദ്രത്തിന് വിമ്മതിച്ച പെൺകുട്ടിയെ കൊല്ലുമെന്ന തരത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പറയുന്ന ഓഡിയോ ക്ലിപ് പുറത്ത് വന്നിരുന്നു.