തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി ഡി സതീശന് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരായ പരാതിയുടെ കാര്യം മൂന്ന് വർഷം മുൻപ് തന്നെ അറിയാമായിരുന്നുവെന്ന് പറഞ്ഞ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. (MV Govindan against VD Satheesan)
അന്ന് തന്നെ നടപടി എടുത്തിരുന്നുവെങ്കിൽ സ്ത്രീകൾ അതിക്രമത്തിന് വിധേയരാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ എം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിലാണ് എം വി ഗോവിന്ദൻ്റെ രൂക്ഷ വിമർശനം.
രാഹുൽ എം എൽ എ സ്ഥാനം രാജിവയ്ക്കാൻ നിർബന്ധിതനാകുമെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.