തിരുവനന്തപുരം : സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പാർട്ടി എന്നും വിശ്വാസികൾക്കൊപ്പമാണെന്ന് പറഞ്ഞ് രംഗത്തെത്തി. ഇന്നലെയും ഇന്നും നാളെയും അത് അങ്ങനെ തന്നെയായിരിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. (MV Govindan against UDF)
വിവിധ വിഭാഗങ്ങളിൽ നിന്നുമായി പിന്തുണ ലഭിക്കുന്നത് നയത്തിനുള്ള അംഗീകാരം ആണെന്നും അദ്ദേഹം അറിയിച്ചു. പഴയ കാലം ഇനി തുറക്കേണ്ടതില്ല എന്നാണ് യുവതീപ്രവേശന കാലത്തെ നിലപാടിന് അദ്ദേഹം നൽകിയ മറുപടി.
യു ഡി എഫിനെ നയിക്കുന്നത് മുസ്ലീം ലീഗ് ആണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.