തിരുവനന്തപുരം : സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള സസ്‌പെൻഷൻ നടപടിയിൽ പ്രതികരിച്ച് രംഗത്തെത്തി. രാഹുലിന് കോൺഗ്രസിനകത്തെ ജീർണ്ണതയെപ്പറ്റി അറിയാമെന്നും, ഇത്ര ജീർണമായ അവസ്ഥയിലൂടെ പാർട്ടി ഇതുവരെയും കടന്നു പോയിട്ടില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. (MV Govindan against Rahul Mamkootathil )
കോൺഗ്രസ് നേതാക്കളൊട്ടാകെ എം എൽ എ സ്ഥാനം രാജിവയ്ക്കാകണമെന്ന് ആവശ്യപ്പെട്ടിട്ടും, നേതൃത്വം അതിന് തയ്യാറായില്ലെന്ന് അദ്ദേഹം വിമർശിച്ചു. ജനങ്ങൾക്ക് എല്ലാ കാര്യങ്ങളും വ്യക്‌തമായി അറിയാമെന്നും, മാധ്യമങ്ങൾക്ക് ഇനി സംരക്ഷിക്കാൻ കഴിയില്ല എന്നും എം വി ഗോവിന്ദൻ പറഞ്ഞു.
തങ്ങൾ ഏത് ഉപതെരഞ്ഞെടുപ്പിനെയും നേരിടാൻ തയ്യാറാണ് എന്നും, രാജിയാവശ്യപ്പെട്ടുള്ള സമരവുമായി സി പി എം മുന്നോട്ട് തന്നെ പോകുമെന്നും എം വി ഗോവിന്ദൻ അറിയിച്ചു.