കൊച്ചി : യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനവും രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി. ഇത്ര വ്യക്തതയോടെയുള്ള തെളിവുകളോടെ ആരോപണങ്ങളുടെ പെരുമഴ പ്രവാഹം ഇതുവരെയും കേരകത്തിലെ ഒരു എം എൽ എയുടെ നേർക്കും ഉണ്ടായിട്ടില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. (MV Govindan against Rahul Mamkootathil)
രാഹുൽ എം എൽ എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം എല്ലാ കോണിൽ നിന്നും ഉയരുകയാണെന്നും, ഇത് കേരളത്തിൻ്റെ പൊതു വികാരം ആണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ആരെയെങ്കിലും അമ്രക്ഷിക്കാനായി സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയാൽ അത് കേരളം അംഗീകരിക്കില്ല എന്ന് വി കെ ശ്രീകണ്ഠൻ എം പിയെയും അദ്ദേഹം കുറ്റപ്പെടുത്തി. അതിനാലാണ് പരാമർശം അദ്ദേഹത്തിന് പിൻവലിക്കേണ്ടി വന്നതെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.