Dr. Harris : 'ഹാരിസിൻ്റെ പരാമർശം പ്രതിപക്ഷത്തിന് ആയുധമായി, പറയേണ്ട വേദിയിൽ പറയണമായിരുന്നു, ലോകം തന്നെ പ്രശംസിക്കുന്ന ജനകീയ ആരോഗ്യ പ്രസ്ഥാനമാണ് കേരളം': എം വി ഗോവിന്ദൻ

Dr. Harris : 'ഹാരിസിൻ്റെ പരാമർശം പ്രതിപക്ഷത്തിന് ആയുധമായി, പറയേണ്ട വേദിയിൽ പറയണമായിരുന്നു, ലോകം തന്നെ പ്രശംസിക്കുന്ന ജനകീയ ആരോഗ്യ പ്രസ്ഥാനമാണ് കേരളം': എം വി ഗോവിന്ദൻ

യു ഡി എഫിൽ ടീം ഇല്ലെന്നും അവിടെ ക്യാപ്റ്റനും മേജറും ഒക്കെയാണെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.
Published on

തിരുവനന്തപുരം : ഡോ ഹാരിസ് മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധിയെ കുറിച്ച് നടത്തിയ പരാമർശം പ്രതിപക്ഷത്തിന് ആയുധമായെന്ന് പറഞ്ഞ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അത് പറയേണ്ട വേദിയിൽ പറയണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (MV Govindan against Dr. Harris)

പ്രതിപക്ഷത്തിന് ആയുധം നൽകിയതിന് ശേഷം സമരം വേണ്ട എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ എന്നാണ് അദേഹം മാധ്യമങ്ങളോട് പറഞ്ഞത്. പ്രശ്നം ഉണ്ടാകുമെന്നും, അത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പരിഹരിക്കാൻ വേണ്ട നടപടി ചെയ്തുവെന്നും പറഞ്ഞ എം വി ഗോവിന്ദൻ, ലോകം തന്നെ പ്രശംസിക്കുന്ന ജനകീയ ആരോഗ്യ പ്രസ്ഥാനമാണ് കേരളം എന്നും വ്യക്തമാക്കി.

എന്തെങ്കിലും വന്നു കഴിഞ്ഞാൽ കേരളത്തിലെ ആരോഗ്യമേഖല തകർന്നുവെന്ന് പറയാൻ കാത്തിരിക്കുന്നവരാണ് യു ഡി എഫ് എന്നാണ് അദ്ദേഹം പറഞ്ഞത്. യു ഡി എഫിൽ ടീം ഇല്ലെന്നും അവിടെ ക്യാപ്റ്റനും മേജറും ഒക്കെയാണെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.

Times Kerala
timeskerala.com