
കണ്ണൂർ : മാർ ജോസഫ് പാംപ്ലാനിക്കെതിരെയുള്ള വിമർശനത്തിൽ ഉറച്ചു നിന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അവസരവാദത്തെ താൻ അവസരവാദം എന്ന് തന്നെ വിമർശിക്കുമെന്നും, അത് അശ്ലീല ഭാഷയല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (MV Govindan against BJP)
അത്തരത്തിൽ നിലപാട് സ്വീകരിച്ചവർ അവസരവാദി എന്ന് തന്നെ പറയണമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോവിന്ദച്ചാമി പരാമർശത്തിലും പ്രതികരിച്ച എം വി ഗോവിന്ദൻ, ഓരോരുത്തരും അവരവരുടെ നിലവാരത്തിനനുസരിച്ചാണ് പ്രതികരിക്കുക എന്നും തുറന്നടിച്ചു.
മറ്റിടങ്ങളിൽ നിന്നും തൃശൂരിലെത്തി വോട്ട് ചേർത്തത് തെറ്റായ നടപടി ആണെന്നും, ബി ജെ പി ഇക്കാര്യത്തിൽ രാഷ്ട്രീയമായി ഉത്തരം പറയണമെന്നും ആവശ്യപ്പെട്ട അദ്ദേഹം, ആവശ്യമായ പരിശോധന നടത്തി നിലപാട് സ്വീകരിക്കണം എന്നും പ്രതികരിച്ചു.