കണ്ണൂർ : റവാഡ ചന്ദ്രശേഖറിനെ പുതിയ പോലീസ് മേധാവിയായി നിയമിച്ച സംഭവത്തിൽ പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അദ്ദേഹത്തെ കൂത്തുപറമ്പ് കേസിൽ കോടതി ഒഴിവാക്കിയതാണ് എന്നാണ് എം വി ഗോവിന്ദൻ പറഞ്ഞത്. (MV Govindan about Ravada Chandrasekhar)
വെടിവയ്പ്പിന് രണ്ടു ദിവസം മുൻപ് മാത്രം ചുമതലയേറ്റെടുത്തയാളാണ് റവാഡയെന്നും അദ്ദേഹത്തിന് കാര്യമായ അറിവോ പരിചയമോ ഉണ്ടായിരുന്നില്ല എന്നും പറഞ്ഞ എം വി ഗോവിന്ദൻ, പാർട്ടി സർക്കാർ തീരുമാനത്തിനൊപ്പമാണെന്നും കൂട്ടിച്ചേർത്തു.