തിരുവനന്തപുരം : സി പി എം ഒരു കാലത്തും ജമാഅത്തെ ഇസ്‌ലാമിയുമായി രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ലെന്ന് പറഞ്ഞ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അവർ പലപ്പോഴും സ്ഥാനാർത്ഥികളെ നോക്കി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(MV Govindan about Jamaat-e-Islami)
പി ഡി പി പീഡിപ്പിക്കപ്പെട്ടവർ ആണെന്നും, ആ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മഅദനിയെ പോലെ പീഡനം ഏറ്റുവാങ്ങിയ രാഷ്ട്രീയ നേതാവ് അപൂർവ്വമാണെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.