തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമാണെന്ന് പറഞ്ഞ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഗമത്തിൽ 4000ത്തിലേറെപ്പേർ പങ്കെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(MV Govindan about Global Ayyappa Sangamam )
സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ച് ചോദിച്ചപ്പോൾ ലഭിച്ച മറുപടി വിചിത്രമായിരുന്നു. വേണമെങ്കിൽ എ ഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുചോദ്യം. എല്ലാ സെഷനിലും ആൾ വേണമെന്നാണോ എന്ന് അദ്ദേഹം ആരാഞ്ഞു.
സംഗമം പരാജയപ്പെട്ടു എന്നത് മാധ്യമ പ്രചാരണം ആണെന്നും, നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്നും അദ്ദേഹം രൂക്ഷഭാഷയിൽ വിമർശനം ഉന്നയിച്ചു.