തിരുവനന്തപുരം : ഇന്നലെയും ഇന്നും നാളെയും എന്നും സി പി എം വിശ്വാസികൾക്കൊപ്പമാണെന്ന് പറഞ്ഞ് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. താൻ ശബരിമല സ്ത്രീ പ്രവേശനം കഴിഞ്ഞ് പോയ കാര്യമാണെന്നാണ് പറഞ്ഞതെന്നും, അല്ലാതെ അടഞ്ഞ അധ്യായമാണെന്ന് അല്ല പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (MV Govindan about Global Ayyappa Sangamam)
അജയൻ രക്തസാക്ഷി ദിനാചരണത്തിൽ ചെമ്പഴന്തിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളെ കൂടി ചേർത് വർഗ്ഗീയതയെ ചെറുക്കാനാണ് ശ്രമമെന്നും, അല്ലാതെ ചിലർ പറയുന്നത് പോലെ വർഗീയതയ്ക്ക് വളംവയ്ക്കുകയല്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
അതിൻ്റെ ഭാഗമായാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നതെന്നും, പൂർണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.