
പാലക്കാട്: സരിനെ ഒപ്പം കൂട്ടിയത് പാർട്ടിയുടെ അടവ് നയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടിയെ വിമർശിച്ചവരെ മുൻപും ഒപ്പം കൂട്ടിയിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. പാലക്കാട് സരിൻ വിജയിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അവകാശപ്പെട്ടു.
പാലക്കാട് പി.വി. അൻവർ ഏജിന്റിനെ വച്ചാണ് റോഡ് ഷോയിലേക്ക് ആളുകളെ കൊണ്ടുവന്നതെന്നും മുസ്ലിം ലീഗ്, എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി പ്രവർത്തരാണ് പങ്കെടുത്തതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.