

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും ദീര്‍ഘകാല പാരമ്പര്യവുമുള്ള ഗോള്‍ഡ് ലോണ്‍ എന്‍ബിഎഫ്സികളിലൊന്നായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് (മുത്തൂറ്റ് യെല്ലോ) 'ധനം എന്‍ബിഎഫ്സി ഓഫ് ദ ഇയര്‍ 2025' പുരസ്‌കാരം കരസ്ഥമാക്കി. കൊച്ചിയില്‍ നടന്ന ധനം ബിഎഫ്എസ്ഐ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ്സ് 2025ല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ എം. രാജേശ്വര്‍ റാവു പുരസ്‌കാരം സമ്മാനിച്ചു. ഇന്ത്യയിലെ ഗോള്‍ഡ് ലോണ്‍, റീട്ടെയില്‍ ഫിനാന്‍സ് മേഖലകളില്‍ മുത്തൂറ്റ് മിനിയുടെ അതുല്യ പ്രകടനത്തിനും ഉത്തരവാദിത്വമുള്ള വളര്‍ച്ചയ്ക്കും സ്ഥിരതയുള്ള നേതൃത്വത്തിനുമുള്ള അംഗീകാരമാണ് ഈ ബഹുമതി.
ഈ അംഗീകാരം ഇന്ത്യയിലെ ഗോള്‍ഡ് ലോണ്‍, റീട്ടെയ്ല്‍ ഫിനാന്‍സ് മേഖലയിലെ മുത്തൂറ്റ് മിനിയുടെ അസാധാരണ പ്രകടനത്തിനും ഉത്തരവാദിത്തമുള്ള വളര്‍ച്ചയ്ക്കും നേതൃമികവിനുമുള്ള അംഗീകാരമാണ്. ഇത് കമ്പനിയുടെ ഉപഭോക്തൃ കേന്ദ്രീകൃത നവീകരണം, ഡിജിറ്റല്‍ മുന്നേറ്റങ്ങള്‍, നീതിപൂര്‍വ്വമായ വായ്പാ രീതികള്‍ എന്നിവയോടുള്ള പ്രതിബദ്ധത സാക്ഷ്യപ്പെടുത്തുന്നു. എന്‍ബിഎഫ്സി രംഗത്ത് മുത്തൂറ്റ് മിനിയുടെ മുന്‍നിര സ്ഥാനത്തെ കൂടുതല്‍ ഉറപ്പിക്കുന്നതാണ് ഈ അംഗീകാരം.
ധനത്തിന്റെ എന്‍ബി എഫ്സി ഓഫ് ദ ഇയര്‍ 2025 പുരസ്‌കാരം ലഭിച്ചതില്‍ വളരെയേറെ അഭിമാനിക്കുന്നതായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. ഇത് തങ്ങളുടെ പ്രകടനത്തിനുള്ള അംഗീകാരം മത്രമല്ല മറിച്ച് വിശ്വാസം, ലക്ഷ്യം, മൂല്യങ്ങള്‍ എന്നിവയുള്‍ക്കൊണ്ട് നൂറ്റാണ്ടുകളായി തുടരുന്ന യാത്രയുടെ പ്രതിഫലനം കൂടിയാണ്. ഉപഭോക്താക്കളും ജീവനക്കാരും സമൂഹവും ഉള്‍പ്പടെ ഞങ്ങള്‍ സേവിക്കുന്ന എല്ലാവര്‍ക്കും ദീര്‍ഘകാല മൂല്യം സൃഷ്ടിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഈ അംഗീകാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവീകരണത്തിലൂടെയും ഉപഭോക്തൃ വിശ്വാസത്തിലൂടെയും എന്‍ബിഎഫ്സി മേഖലയെ ശക്തിപ്പെടുത്താനുള്ള തങ്ങളുടെ സംയുക്ത ശ്രമത്തിന്റെ തെളിവാണ് ഈ അംഗീകാരമെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പി.ഇ. മാത്തായി പറഞ്ഞു.
ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് മേഖലകളില്‍ അതുല്യ പ്രകടനം കാഴ്ചവെക്കുന്നവരെയും നേതൃരംഗത്തുള്ളവരെയും ആദരിക്കുന്ന കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള വ്യവസായ പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് ധനം ബിഎഫ്എസ്ഐ സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ്സ്. ഈ വര്‍ഷത്തെ എഡിഷനില്‍ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡിന്റെ സിഇഒ പി. ഇ. മാത്തായി റീഡിഫൈനിംഗ് 'ലെന്‍ഡിംഗ്- ഹൗ എന്‍ബിഎഫ്സിസ് ആര്‍ ഡൈവേഴ്സിഫൈയിംഗ് ആന്റ് ഇന്നൊവേറ്റിംഗ് ഫോര്‍ ദി ഫ്യൂച്ചര്‍'എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ സ്പീക്കറായി പങ്കെടുത്തു. ഉത്തരവാദിത്വമുള്ള നവീകരണം, ഉപഭോക്തൃ വിശ്വാസം, ഡിജിറ്റല്‍ പരിവര്‍ത്തനം എന്നിവ എന്‍ബിഎഫ്സി മേഖലയെ എങ്ങനെ പുനര്‍നിര്‍വചിക്കുകയും സാമ്പത്തിക ഉള്‍പ്പെടുത്തലിലേക്ക് നയിക്കുകയും ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള അറിവുകള്‍ അദ്ദേഹം പങ്കുവെച്ചു.
ഡിജിറ്റല്‍ പ്രക്രിയകളുടെ മെച്ചപ്പെടുത്തല്‍, ലളിതമായി സ്വര്‍ണ പണയം പുതുക്കല്‍, വേഗത്തില്‍ പണം നല്‍കല്‍ എന്നിവയിലൂടെ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ഉപഭോക്തൃ അനുഭവം കൂടുതല്‍ ശക്തിപ്പെടുത്തി വരികയാണ്. നിലവില്‍ 10 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള 980ലധികം ശാഖകളിലൂടെ 5500ലധികം ജീവനക്കാരുടെ പിന്തുണയോടെ 30 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്കാണ് കമ്പനി സേവനം നല്‍കുന്നത്. രാജ്യത്താകെ പ്രത്യേകിച്ച് ദക്ഷിണേന്ത്യ, പശ്ചിമേന്ത്യ എന്നിവിടങ്ങളില്‍ കമ്പനി അതിവേഗം വികസിച്ചു വരികയാണ്.