സെര്‍വിക്കല്‍ കാന്‍സര്‍ അവബോധ, ആര്‍ത്തവ ആരോഗ്യ ശില്‍പശാല സംഘടിപ്പിച്ച് മുത്തൂറ്റ് മൈക്രോഫിന്‍

cervical cancer
Published on

കൊച്ചി: പ്രമുഖ മൈക്രോഫിനാന്‍സ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിന്‍ വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് മള്‍ട്ടി-സ്റ്റേറ്റ് ശില്‍പശാല സംഘടിപ്പിച്ചു. ഈ മാസം 7, 10 തിയതികളിലായി സെര്‍വിക്കല്‍ കാന്‍സര്‍ അവബോധവും ആര്‍ത്തവ ആരോഗ്യവും കേന്ദ്രീകരിച്ചായിരുന്നു ശില്‍പശാല.

ഓണ്‍ലൈന്‍ ആയി സംഘടിപ്പിച്ച ശില്‍പശാലയില്‍ കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, കര്‍ണാടക, ഒഡീഷ, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഛത്തീസ്ഗഢ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നായി 850-ലധികം പേര്‍ പങ്കെടുത്തു.

പ്രാദേശിക ഭാഷകളില്‍ നടത്തിയ സെഷനുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രമുഖ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കി. സെര്‍വിക്കല്‍ കാന്‍സര്‍ പ്രതിരോധം, നേരത്തെയുള്ള കണ്ടെത്തല്‍, എച്ച്പിവി വാക്സിനേഷന്‍, മെന്‍സ്ട്രല്‍ കപ്പ് ഉപയോഗത്തിന്‍റെ ഗുണങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു സെഷനുകള്‍.

മുത്തൂറ്റ് മൈക്രോഫിന്‍ ജീവനക്കാരുടെ ക്ഷേമത്തിനായുള്ള പ്രതിബദ്ധതയുടെ ഭാഗമായി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായി ചേര്‍ന്ന് എല്ലാ വനിതാ ജീവനക്കാര്‍ക്കും തിരഞ്ഞെടുക്കപ്പെട്ട ലബോറട്ടറികളിലും ആശുപത്രികളിലും 70 പ്രധാന ആരോഗ്യ മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന സൗജന്യ പരിശോധനകള്‍ക്കായാണ് മെഡിക്കല്‍ വൗച്ചര്‍ നല്‍കുന്നു. ആരോഗ്യ സംരക്ഷണം കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന് ഈ പരിശോധനകള്‍ക്കുള്ള സാമ്പിള്‍ ശേഖരണം ജീവനക്കാരുടെ വീടുകളില്‍ നിന്ന് നേരിട്ട് നടത്തും.

സ്ത്രീ ശാക്തീകരണം സാമ്പത്തിക സ്വാതന്ത്ര്യത്തിനപ്പുറം നല്ല ആരോഗ്യത്തിലും അവബോധത്തിലുമാണ് തുടങ്ങുന്നതെന്ന് മുത്തൂറ്റ് മൈക്രോഫിന്‍ വിശ്വസിക്കുന്നു. ആരോഗ്യമുള്ള ഒരു സ്ത്രീ തന്‍റെ കുടുംബത്തെ മാത്രമല്ല മുഴുവന്‍ സമൂഹത്തെയും ഉയര്‍ത്തുന്നു. ഈ നല്ല മാറ്റത്തിനായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനിക്കുന്നുവെന്ന് മുത്തൂറ്റ് മൈക്രോഫിന്‍ സിഇഒ സദാഫ് സയീദ് പറഞ്ഞു.

സാമ്പത്തികവും ആരോഗ്യപരവുമായ പദ്ധതികളിലൂടെ സ്ത്രീകളെ ശാക്തീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ആരോഗ്യകരവും കൂടുതല്‍ അറിവുള്ളതുമായ ഒരു തൊഴില്‍ ശക്തിയെ വളര്‍ത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധത മുത്തൂറ്റ് മൈക്രോഫിന്‍ തുടരും.

Related Stories

No stories found.
Times Kerala
timeskerala.com