
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഗോൾഡ് ലോൺ എൻബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് രാജ്യത്തുടനീളമുള്ള ട്രാഫിക് പോലീസ് വകുപ്പുകളെ പിന്തുണയ്ക്കുന്നതിനായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായി രാജ്യവ്യാപകമായി മഴക്കോട്ട് വിതരണ പദ്ധതിക്ക് തുടക്കമിട്ടു. പദ്ധതിയുടെ ഭാഗമായി കനത്ത മഴ ലഭിക്കുന്ന കൊച്ചി, ചെന്നൈ, ഹൈദരാബാദ്, മംഗളുരു, മധുര, കൊല്‍ക്കത്ത, മുംബൈ, നോര്‍ത്ത് ഈസ്റ്റ് മേഖലകള്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ക്കായി 10,000 റെയിന്‍കോട്ടുകള്‍ വിതരണം ചെയ്യും.
ഈ പദ്ധതിയുടെ ഉദ്ഘാടനം കൊച്ചിയിലെ പോലീസ് കമ്മീഷണറുടെ ഓഫീസില്‍ വെച്ച് നടന്നു. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ ഐപിഎസ് 500 മഴക്കോട്ടുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. മഴക്കാലത്തെ പ്രതിസന്ധികളിലും മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സഹായം നല്‍കുന്ന ഈ ശ്രദ്ധേയമായ നടപടിയെ അദ്ദേഹം പ്രശംസിച്ചു. മുത്തൂറ്റ് ഫിനാൻസ് ചീഫ് വിജിലന്‍സ് ഓഫീസറും വിജിലന്‍സ് വിഭാഗം മേധാവിയുമായ മുഹമ്മദ് റഫീഖ് വി.എം, പോലീസ് അസോസിയേഷന്‍ ഭാരവാഹികളായ ദീപു കെ.ടി, വിനോദ് വര്‍ഗീസ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി നമ്മുടെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികൂല സാഹചര്യങ്ങളിലും അക്ഷീണമായി പ്രവര്‍ത്തിക്കുകയാണ്. പൊതുസേവനത്തില്‍ നിസ്വാര്‍ത്ഥമായി സേവനം ചെയ്യുന്നവരുടെ ക്ഷേമം ലക്ഷ്യമിടുന്ന ഈ പദ്ധതി കമ്പനിയുടെ പ്രതിബദ്ധതയ്ക്കുള്ള ഉദാഹരണമാണെന്ന് മുത്തൂറ്റ് ഫിനാന്‍സിന്‍റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് മുത്തൂറ്റ് ജോര്‍ജ് പറഞ്ഞു.