മുത്തൂറ്റ് ഫിനാന്‍സ് ഫിന്‍ക്ലൂഷന്‍ ചലഞ്ച് 2025 വിജയികളെ പ്രഖ്യാപിച്ചു

ഇന്ത്യയിലെ ഏറ്റവും വലിയ ബി-സ്കൂളുകളില്‍ നിന്നുള്ള വിജയികള്‍ 9 ലക്ഷം രൂപയുടെ സമ്മാനത്തുകയാണ് നേടിയത്
Muthoot Finance
Published on

കൊച്ചി:ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വായ്പാ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് ഫിന്‍ക്ലൂഷന്‍ ചലഞ്ച് 2025 വിജയികളെ പ്രഖ്യാപിച്ചു. ഇന്ത്യയിലുടനീളമുള്ള 5,700-ലധികം ടീമുകള്‍ പങ്കെടുത്ത ഈ ചലഞ്ചിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എംഡിഐ) ഗുരുഗ്രാം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് (ഐഐഎം) ലക്നൗ, ബിഐടിഎസ് പിലാനി ഗോവ ടീമുകളെ മികച്ച വിജയികളായി പ്രഖ്യാപിച്ചു.

ഈ വര്‍ഷത്തെ വിജയികളായ ടീം മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എംഡിഐ) ഗുരുഗ്രാം 5,00,000 രൂപയുടെ ഒന്നാം സമ്മാനം നേടി. റണ്ണര്‍ അപ്പ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് (ഐഐഎം) ലക്നൗ 3,00,000 രൂപയുടെ രണ്ടാം സമ്മാനം നേടി. ബിഐടിഎസ് പിലാനി ഗോവ മൂന്നാം സ്ഥാനം നേടി.

ഒന്നിലധികമുള്ള മൂല്യനിര്‍ണ്ണയ റൗണ്ടുകള്‍ക്ക് ശേഷം ഐഐഎഫ്ടി ഡല്‍ഹി, ഐഐടി റൂര്‍ക്കി, പട്ന, ഐഐഎം ലഖ്നൗ, എംഡിഐ ഗുരുഗ്രാം, ബിഐടിഎസ് പിലാനി, ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ്, ഡല്‍ഹി സര്‍വകലാശാല തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള മികച്ച 10 ടീമുകളാണ് ഗ്രാന്‍ഡ് ഫിനാലയിലെത്തിയത്. ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ പൂര്‍ണ്ണമായും മാറ്റിമറിക്കാന്‍ കഴിയുന്ന ശദ്ധേയമായ ആശയങ്ങള്‍ ഫൈനലിസ്റ്റുകള്‍ അവതരിപ്പിച്ചു.

വിജയിച്ച ടീമുകള്‍ സാമ്പത്തിക മേഖലയിലെ യാഥാര്‍ത്ഥ്യ മാറ്റങ്ങള്‍ക്ക് ഉതകുന്ന പുരോഗമനപരമായ ആശയങ്ങള്‍ അവതരിപ്പിച്ചു. സാമ്പത്തിക ഉള്‍ക്കൊള്ളലിനും സാങ്കേതിക പുരോഗതിയിലേക്കുള്ള മുത്തൂറ്റ് ഫിനാന്‍സിന്‍റെ കാഴ്ചപ്പാടുമായി ഒത്തുപോകുന്നതാണ് ഈ ആശയങ്ങള്‍.

മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍റ് സയന്‍സ് പ്രിന്‍സിപ്പല്‍ ഡോ. നീലകണ്ഠന്‍ പി.സി സമാപന സമ്മേളനത്തില്‍ സ്വാഗതം ആശംസിച്ചു. എറണാകുളം ജില്ലാ കലക്ടര്‍ എന്‍. എസ്. കെ. ഉമേഷ് ഐഎഎസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് മുത്തൂറ്റ് ജേക്കബ്, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ & സി.ഒ.ഒ കെ.ആര്‍. ബിജിമോന്‍, എ. പി. ജെ. അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. കുഞ്ചറിയ പി. ഐസക്ക്, ടിസിഎസ് സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ്സ് ഹെഡ് സുജാതാ മാധവ് ചന്ദ്രന്‍, ക്ലേസിസ് ഗ്രൂപ്പ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടര്‍ വിനോദ് തരകന്‍, മില്ലിയാര്‍ഡ് റേവ്സ് അഡ്വൈസറി മാനേജിംഗ് പാര്‍ട്നര്‍ മനോജ് വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജനങ്ങളുടെ ജീവിതത്തില്‍ യഥാര്‍ത്ഥ മാറ്റം സൃഷ്ടിക്കാന്‍ കഴിയുന്ന സാമ്പത്തിക ഉള്‍പ്പെടുത്തിനുള്ള പരിഹാരങ്ങളില്‍ ശ്രദ്ധയര്‍പ്പിക്കുന്ന യുവ പ്രതിഭകളെ കാണുന്നത് പ്രചോദനകരമാണ്. വിടവ് നികത്തുന്നതിനും കൂടുതല്‍ ലഭ്യമായ ഒരു സാമ്പത്തിക രംഗത്തിനായുള്ള സാധ്യതകള്‍ സൃഷ്ടിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് ഫിന്‍ക്ലൂഷന്‍ ചലഞ്ച്. പ്രതിഭാധനരായ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സര്‍ഗ്ഗാത്മകതയും പ്രശ്നപരിഹാര കഴിവുകളും അവതരിപ്പിക്കാന്‍ കഴിയുന്ന ഒരു വേദി ഒരുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

ഇന്ന് നമ്മള്‍ കണ്ടത് സാമ്പത്തിക മേഖലയുടെ ഭാവിയാണ്. ഈ വിദ്യാര്‍ത്ഥികള്‍ ആശയങ്ങള്‍ മാത്രമല്ല നിര്‍ണായക സാമ്പത്തിക വിടവുകള്‍ നികത്താന്‍ കഴിയുന്ന പരിഹാരങ്ങളും വിഭാവനം ചെയ്തു കഴിഞ്ഞു. അവരുടെ പങ്കാളിത്തവും സമര്‍പ്പണവും ഇന്ത്യയിലെ സാമ്പത്തിക മേഖലയിലെ ഭാവി ഉള്‍ക്കൊള്ളലും നവീകരണവുമായിരിക്കും എന്ന തങ്ങളുടെ വിശ്വാസത്തെ വീണ്ടും ഉറപ്പിക്കുന്നു. ഈ ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത് കാണാനും തങ്ങള്‍ കാത്തിരിക്കുന്നു. അടുത്ത തലമുറയില്‍ ഫിന്‍ടെകിനെ നയിക്കാനുള്ളവരെ ശാക്തീകരിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തിക്കൊണ്ട് മുത്തൂറ്റ് ഫിനാന്‍സ് യുവ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നത് തുടരുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് മുത്തൂറ്റ് ജോര്‍ജ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com