മുത്തൂറ്റ് ബിസിനസ് സ്കൂളിൽ പി.ജി.ഡി.എം രണ്ടാം ഘട്ട പ്രവേശനം; ജനുവരി 21 വരെ അപേക്ഷിക്കാം | Muthoot

രണ്ടാം ഘട്ട അഡ്മിഷൻ റൗണ്ടുകൾ ജനുവരി 27, 28 തീയതികളിൽ നടക്കും.
MUTHOOT
Updated on

കൊച്ചി, ജനുവരി 15, 2026: മുത്തൂറ്റ് ഗ്രൂപ്പിന് കീഴിലുള്ള മുത്തൂറ്റ് ബിസിനസ് സ്‌കൂളിൽ (എം.ബി.എസ്) 2026-28 അധ്യയന വർഷത്തേക്കുള്ള പി.ജി.ഡി.എം രണ്ടാം ഘട്ട പ്രവേശനം ആരംഭിച്ചു. ജനുവരി 21 വരെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. 2026-ൽ ബിരുദപഠനം പൂർത്തിയാക്കുന്നവർക്കും CAT, MAT, XAT പരീക്ഷകളിൽ നിശ്ചിത സ്കോർ നേടിയവർക്കും അപേക്ഷിക്കാം. രണ്ടാം ഘട്ട അഡ്മിഷൻ റൗണ്ടുകൾ ജനുവരി 27, 28 തീയതികളിൽ നടക്കും. മുത്തൂറ്റ് ബിസിനസ് സ്കൂൾ നടത്തുന്ന പ്രത്യേക സെലക്ഷൻ ടെസ്റ്റ്, പാനൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അഡ്മിഷൻ. (Muthoot)

18 വിദേശ സർവകലാശാലകളുമായി ആഗോള സഹകരണവും മുത്തൂറ്റ് ബിസിനസ് സ്‌കൂളിനുണ്ട്. എഐസിടിഇ അംഗീകാരമുള്ള രണ്ടു വര്‍ഷത്തെ പിജിഡിഎം കോഴ്സാണ് എം.ബി.എസ് അവതരിപ്പിക്കുന്നത്. വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം ഉറപ്പാക്കുന്നതിനായി കോഴ്സിന്റെ ഭാഗമായി പ്രീ-പി.ജി.ഡി.എം പെയ്ഡ് ഇന്റേൺഷിപ്പ് സൗകര്യവും ലഭ്യമാണ്. ആദ്യ സെമസ്റ്ററിൽ മുത്തൂറ്റ് ഗ്രൂപ്പിനൊപ്പം പ്രതിമാസം 25,000 രൂപ സ്റ്റൈപ്പന്‍ഡോടുകൂടിയ മൂന്നു മാസത്തെ ഇന്റേൺഷിപ്പിനും തുടർന്നുള്ള സെമസ്റ്ററുകളിൽ മറ്റ് മുൻനിര സ്ഥാപനങ്ങളിൽ പെയ്ഡ് ഇന്റേൺഷിപ്പ് ചെയ്യുന്നതിനും വിദ്യാർത്ഥികൾക്ക് അവസരമുണ്ടാകും. ലൈവ് ഇന്‍ഡസ്ട്രി പ്രൊജക്ടുകള്‍, സിഎക്സ്ഒ നേതൃത്വത്തിലുള്ള മെന്റര്‍ഷിപ്പ് പ്രോഗ്രാമുകള്‍ തുടങ്ങിയവയും കോഴ്സിന്റെ ഭാഗമായി ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 8073739511, www.mbsglobal.ac.in

Related Stories

No stories found.
Times Kerala
timeskerala.com