കൂറ്റൻ ബാർജ് പുലിമുട്ടിലേക്ക് ഇടിച്ച് കയറി: അപകടങ്ങളൊഴിയാതെ മുതലപ്പൊഴി | Muthalapozhi incident

ശക്‌തമായ തിരയിൽപ്പെട്ടത് വിഴിഞ്ഞത്തേക്ക് പുറപ്പെട്ട കൂറ്റൻ ബാർജാണ്.
കൂറ്റൻ ബാർജ് പുലിമുട്ടിലേക്ക് ഇടിച്ച് കയറി: അപകടങ്ങളൊഴിയാതെ മുതലപ്പൊഴി | Muthalapozhi incident
Published on

തിരുവനന്തപുരം: അപകടങ്ങൾ നിത്യസംഭവമാവുകയാണ് മുതലപ്പൊഴിയിൽ. ഇവിടെ ശക്തമായ തിരയിൽപ്പെട്ട് ബാർജ് പുലിമുട്ടിലേക്ക് ഇടിച്ചു കയറി.( Muthalapozhi incident )

അഴിമുഖത്ത് കുടുങ്ങിക്കിടക്കുകയാണ് കൂറ്റൻ ബാർജ്. അപകടമുണ്ടായത് ഇന്ന് രാവിലെ പത്തരയ്ക്കാണ്.

ശക്‌തമായ തിരയിൽപ്പെട്ടത് വിഴിഞ്ഞത്തേക്ക് പുറപ്പെട്ട കൂറ്റൻ ബാർജാണ്. ഇതിലുണ്ടായിരുന്ന ജീവനക്കാരെ രക്ഷപ്പെടുത്തി.

2011 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെ മുതലപ്പൊഴിയിൽ അഴിമുഖത്തും കടലിലുമായി 66 പേർ അപകടങ്ങളിൽ മരിച്ചതായാണ് കണക്ക്. ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർ ഇക്കാര്യം മനുഷ്യാവകാശ കംമീഷനെ അറിയിച്ചിരുന്നു.

പൂനെ സെനിറ്റ്ൽ ആൻഡ് പവർ റിസർച്ച് സ്റ്റേഷനോട് പുലിമുട്ട് നിർമ്മാണത്തിലെ അപാകതകൾ കണ്ടെത്തി പരിഹാര മാർഗ്ഗങ്ങൾ നിർദേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com