ഇടുക്കി: സി.പി.എം വിട്ട എസ്. രാജേന്ദ്രനെതിരെ ഭീഷണിക്ക് സമാനമായ പരാമർശങ്ങളുമായി എം.എം. മണി. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു മണിയുടെ പ്രകോപനപരമായ വാക്കുകൾ.(Must be dealt with, MM Mani against S Rajendran)
പാർട്ടിയെ വെല്ലുവിളിക്കുന്ന രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് മണി പറഞ്ഞു. ഇത് പറയുമ്പോൾ കൈകൊണ്ട് ആംഗ്യം കാണിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. രാജേന്ദ്രനെ പാർട്ടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കി, മൂന്ന് തവണ എം.എൽ.എയാക്കി. ഇപ്പോൾ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ പറ്റിക്കൊണ്ട് പാർട്ടിയെ ചതിക്കുന്നത് നന്ദികേടാണെന്ന് മണി ആരോപിച്ചു. ഉണ്ട ചോറിന് നന്ദി വേണമെന്നും അദ്ദേഹം പറഞ്ഞു.
രാജേന്ദ്രനെ എല്ലാക്കാലത്തും എം.എൽ.എയായി ചുമക്കാൻ സി.പി.എമ്മിന് കഴിയില്ല. താനാണ് അത് ചെയ്യുന്നതെങ്കിലും അതാണ് ശരിയായ നിലപാടെന്നും അദ്ദേഹം ആവർത്തിച്ചു. മര്യാദയ്ക്കിരിക്കുന്നതാണ് നല്ലതെന്നാണ് അദ്ദേഹം പറഞ്ഞത്.