കോഴിക്കോട്: ലിന്‍റോ ജോസഫിതിരെ നടന്ന അധിക്ഷേപ പരാമർശം സംസ്കാരശൂന്യമാണെന്ന് മുസ്ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ. കാസിം പറഞ്ഞു. "വികലാംഗരെയൊക്കെ കണ്ടംവഴി ഓടിക്കും" എന്ന രീതിയിലുള്ള കമന്റുകൾ ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Muslim League on remarks against Linto Joseph)
അധിക്ഷേപം നടത്തിയത് ലീഗ് പ്രവർത്തകനാണെന്ന വാർത്തകളെത്തുടർന്ന് പാർട്ടി ആളെ കണ്ടെത്താൻ ശ്രമിച്ചു. എന്നാൽ ഇത് ഒരു വ്യാജ പ്രൊഫൈൽ ആണെന്നാണ് പ്രാഥമിക നിഗമനം. അധിക്ഷേപം നടത്തിയത് പാർട്ടിയുമായി ബന്ധമുള്ള ആളാണെന്ന് തെളിഞ്ഞാൽ ഉടൻ തന്നെ പുറത്താക്കും. നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ലീഗ് തന്നെ മുൻകൈയെടുക്കും.
സൈബർ ആക്രമണത്തിനെതിരെ പോലീസ് അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്യണമെന്നും കുറ്റവാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും സി.കെ. കാസിം ആവശ്യപ്പെട്ടു.