കോഴിക്കോട് : മുസ്ലീം ലീഗ് നേതാവായ കുറുക്കോളി മൊയ്തീൻ മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യമുയർത്തിയ സംഭവത്തിൽ പ്രതികരിച്ച് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം രംഗത്തെത്തി. ഈ ആവശ്യം മുസ്ലീം ലീഗ് തള്ളി. (Muslim League on Malappuram district partition row)
ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല എന്നാണ് പി എം എ സലാം പറഞ്ഞത്. ഇതിൽ തീരുമാനമെടുത്തിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറുക്കോളി മൊയ്തീൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം ആണെന്നും അദ്ദേഹം വ്യക്തമാക്കി.