Kerala
പൈവളിഗെയിൽ ലീഗ് അംഗം BJP സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു: സ്റ്റാൻഡിങ് കമ്മിറ്റിയിൽ BJPക്ക് വിജയം | BJP
സുമന ജി. ഭട്ട് വിജയിച്ചു
കാസർഗോഡ്: പൈവളിഗെ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സുമന ജി. ഭട്ട് വിജയിച്ചു. സിപിഎമ്മിലെ ദിനേശ്വരി നാഗേഷിനെയാണ് ഇവർ പരാജയപ്പെടുത്തിയത്.(Muslim League member votes for BJP candidate in Paivalike)
സുമന ജി. ഭട്ട് (ബിജെപി): 3 വോട്ട്, ദിനേശ്വരി നാഗേഷ് (സിപിഎം): 2 വോട്ട് എന്നിങ്ങനെയാണ് നില. മുസ്ലിം ലീഗ് അംഗമായ മൈമൂനത്തുൽ മിസ്റിയ ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്തതാണ് വിജയത്തിൽ നിർണ്ണായകമായത്. ഇതോടെ സുമന ഭട്ടിനെ ചെയർപേഴ്‌സണായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
നേരത്തെ നടന്ന സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പിലും നാല് യുഡിഎഫ് അംഗങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തിരുന്നു.
