എറണാകുളം : കോൽക്കളി പരിപാടിക്കിടെ കുഴഞ്ഞു വീണ മുസ്ലീം ലീഗ് നേതാവ് മരിച്ചു. ആലുവ തുരുത്തിലെ വിവാഹ വീട്ടിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. (Muslim League leader passes away)
എം എം അലിയെന്ന 65കാരനാണ് മരിച്ചത്. സംഭവത്തിൻ്റെ സി സി ടി വി ദൃശ്യങ്ങളും പുറത്തായി. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.