കോഴിക്കോട് : പോലീസ് മർദ്ദനത്തിനെതിരെയുള്ള മുസ്ലിം ലീഗ് നേതാവിൻ്റെ പരാതിയിൽ രണ്ടു വർഷമായിട്ടും നടപടിയില്ല. കോഴിക്കോട് കുറ്റിക്കാട്ടൂരാണ് സംഭവം. മർദ്ദനമേറ്റത് മുസ്ലിം ലീഗ് പ്രാദേശിക നേതാവ് മാമുക്കോയക്കാണ്. (Muslim League leader beaten by Police)
യത്തീംഖാനയിലെ ഭൂമി സംബന്ധിച്ച പ്രശ്നത്തിനിടെയാണ് സംഭവം. ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് ഒരു മണിക്കൂറിന് ശേഷം വിട്ടയച്ചിരുന്നു. ഇവിടെ മർദ്ദനമേറ്റുവെന്നാണ് പരാതി.
എസിപി കെ സുദർശനും, സിഐ ബെന്നി ലാലുവും മർദ്ദിച്ചുവെന്നാണ് ഇതിൽ പറയുന്നത്. ഇതിൻ്റെ ദൃശ്യങ്ങളും 2 വർഷം മുൻപ് പുറത്ത് വന്നിരുന്നു. മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടി എടുത്തില്ല.