തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ മുസ്ലീം ലീഗ് സ്ഥാനാർഥി കുഴഞ്ഞു വീണ് മരിച്ചു | Muslim League

പരിപാടികളിൽ ഹസീന സജീവമായിരുന്നു
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ മുസ്ലീം ലീഗ് സ്ഥാനാർഥി കുഴഞ്ഞു വീണ് മരിച്ചു | Muslim League
Updated on

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡ് മുസ്ലിം ലീഗ് സ്ഥാനാർഥി വട്ടത്ത് ഹസീന കുഴഞ്ഞുവീണ് മരിച്ചു. രാത്രി ഏറെ വൈകിയും നീണ്ട പ്രചാരണ പരിപാടികൾക്ക് ശേഷം വീട്ടിലെത്തിയ ഉടനെയാണ് ഹസീന കുഴഞ്ഞുവീണത്.(Muslim League candidate collapses and dies after returning home from local election campaign)

പായിമ്പാടം അങ്കണവാടി അധ്യാപിക കൂടിയായ ഹസീന, ഇന്നലെ പകൽ മുഴുവൻ വീടുകൾ കയറിയുള്ള വോട്ടഭ്യർഥനയിലും രാത്രി നടന്ന കുടുംബയോഗങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു.

രാത്രി 11.15 ഓടെയാണ് ഹസീനയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് ആവേശം കൊടുമ്പിരികൊണ്ടിരിക്കുന്നതിനിടെ സ്ഥാനാർഥിയുടെ ആകസ്മിക മരണം മൂത്തേടം പഞ്ചായത്തിൽ ദുഃഖം പരത്തിയിരിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com